വെഞ്ഞാറമൂട് : സിംഗപ്പൂരിൽ നടന്ന അന്താരാഷ്ട്ര അബാക്കസ് ഒളിമ്പ്യാഡിൽ മെന്റൽ അരിത്മെറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാനവ് എം. നാരായൻ. രാജ്യത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർഥികളിൽ നിന്നാണ് മാനവ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
വെഞ്ഞാറമൂട് സി എം എ അബാക്കസിലെ ജുബിദ ടീച്ചറുടെ മികച്ച പരിശീലനമാണ് ഈ വിജയത്തിന് പിന്നിലെന്ന് മാനവ് പറയുന്നു. വെഞ്ഞാറമൂട് പാറക്കൽ തിരുവോണം വീട്ടിൽ ഡോ. ബി.കെ. സ്നേഹചന്ദ്രന്റേയും ഡോ. മനു എൻ. നായരുടെയും മകനായ മാനവ് സർവോദയ സെൻട്രൽ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാനവിന് നാടിന്റെ ആശംസകൾ കൈമാറാൻ 26ന് രണ്ടിന് വെഞ്ഞാറമൂട് വയ്യേറ്റ് പ്ലാവിള ടവറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സുധീർഷാ പാലോട് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.